മാവേലിക്കര: തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. മാവേലിക്കര മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ. മുരളീധരനാണ് (64) മരിച്ചത്. കഴിഞ്ഞ 15ന് വൈകീട്ട് വലിയപെരുമ്പുഴ പാലത്തിന് സമീപമാണ് സംഭവം. പാൽ വാങ്ങാനായി സൈക്കിളിൽ പോകവേ തെരുവുനായ് കുറുകെചാടി. സൈക്കിളിൽനിന്ന് വീണ മുരളീധരന്റെ തലക്കും മുഖത്തും പരിക്കേറ്റിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: സുമ. മക്കൾ: ശരത്, ശരണ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.