അടൂർ: അടൂർ നഗരത്തിൽ വൺവേ റോഡിൽ കോടതിക്ക് സമീപം കാറിടിച്ച് സ്കൂട്ടർയാത്രക്കാരൻ മരിച്ചു. പറക്കോട് വടക്ക് ചിരണിക്കൽ ഉടയാനവിളയിൽ രാമചന്ദ്രന്റെ മകൻ ഷെമീറാണ് (28) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ചിരണിക്കൽ സ്വദേശി രാജീവ് കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. ഞായർ രാത്രി 10.30 നായിരുന്നു അപകടം. സ്കൂട്ടറിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചു. കാറിന്റെ മുൻഭാഗവും സ്കൂട്ടറും പൂർണമായും തകർന്നു. അടൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: ആമിനബീവി. സഹോദരി: ഷെറീന.