ചേർത്തല: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡിൽ മോഴികാട്ട് വീട്ടിൽ റീന ജോമോൻ (47) കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ ആറിന് ആശുപത്രിയിലേക്ക് പോകവെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ജോമോൻ (സീനിയർ ക്ലർക്ക്, ഉഴുവ സർവിസ് സഹകരണ ബാങ്ക്). മക്കൾ: ജെറിൻ, റിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുന്നുംപുറം പള്ളി സെമിത്തേരിയിൽ.