മാന്നാർ: ഇരമത്തൂർ പതിനെട്ടാം വാർഡിൽ കണിപ്പറമ്പിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കല്യാണി (83) നിര്യാതയായി. മക്കൾ: ബി. വിജയൻ (ബി.എം.എസ് സംസ്ഥാന സമിതി അംഗം), വിജയമ്മ, വിജയലക്ഷ്മി, വിനയൻ. മരുമക്കൾ: പത്മാക്ഷി, പ്രഭാകരൻ, സുധാകരൻ, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കുമളി ആനവിലാസത്തുള്ള മകന്റെ വീട്ടുവളപ്പിൽ.