കായംകുളം: ഉംറ ചെയ്യാനെത്തിയ കായംകുളം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കണ്ണമ്പള്ളിഭാഗം പുളിമുക്ക് ജങ്ഷൻ മദീന പാലസിൽ അഹമ്മദ് കോയയാണ് (72) മരിച്ചത്. ഓച്ചിറയിലെ സ്വകാര്യ ഗ്രൂപ് വഴി ഉംറക്കായി ചൊവ്വാഴ്ച രാവിലെയാണ് നാട്ടിൽനിന്ന് പുറപ്പെട്ടത്. കുവൈത്തിൽ എത്തി ഇഹ്റാം കെട്ടി മക്കയിലേക്ക് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടപടി പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സൈനബ ബീവി (സീനത്ത്). മക്കൾ: ഹസീന (കാസർകോട്), ഇനാസ്, ജസീന, ജാസിം (മൂവരും ദുബൈ). മരുമക്കൾ. മഹ്മൂദ്, അനസ് അബൂബക്കർ, അജ്മൽ, സനില (മൂവരും ദുബൈ).