ആറാട്ടുപുഴ: കൊച്ചി ജെട്ടി പാലത്തിൽനിന്ന് കായലിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. കണ്ടല്ലൂർ തെക്ക് ശാന്തിഭവനത്തിൽ ഡി. ഗോപകുമാറിന്റെ (49) മൃതദേഹമാണ് ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ടുകടവ് ഭാഗത്തുനിന്ന് കിട്ടിയത്. ബുധനാഴ്ച രാവിലെ പത്തോടെ നാട്ടുകാരാണ് കായൽത്തീരത്ത് അടിഞ്ഞ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് ഇയാൾ പാലത്തിൽനിന്ന് ചാടിയത്. ചൂണ്ടയിട്ട് കൊണ്ടിരുന്നവരാണ് സംഭവം കണ്ടത്. കായംകുളം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ടുദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് ചാടിയ സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്ററോളം വടക്കുമാറി മൃതദേഹം അടിഞ്ഞത്. മാതാവ്: തങ്കമണി. ഭാര്യ: ആശ. മകൻ: ആദിശേഷൻ.