ആലപ്പുഴ: മുന്‍ സൈനികന് ആര്യാട് ചിറപ്പറമ്പില്‍ (കടുവാപറമ്പില്‍) എം.സി. തോമസ് (അപ്പച്ചന്, റിട്ട. കെ.എസ്.ആര്.ടി.സി -78) നിര്യാതനായി. ഭാര്യ: തത്തംപള്ളി കൈതവനത്തറ കുടുംബാംഗം എല്‍സമ്മ. മക്കള്‍: ഷൈന്‍ തോമസ് (സി.പി.എം എല്‍.സി അംഗം, വട്ടിയൂര്‍കാവ്), ഷിനോ തോമസ് (സൗദി), ഷിജു തോമസ് (മിലിട്ടറി). മരുമക്കള്‍: ഷിനി മാത്യു, നീതാ സക്കറിയ, മരിയാ ജോസഫ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ആര്യാട് ലിറ്റില്‍ ഫ്ലവര്‍ പള്ളി സെമിത്തേരിയില്‍.