കായംകുളം: ഉംറക്കെത്തിയ കായംകുളം സ്വദേശി മദീനയിൽ നിര്യാതയായി. പുത്തൻകണ്ടത്തിൽ നൂഹ് കണ്ണിന്റെ ഭാര്യ ജമീല ബീവിയാണ് (75) മരിച്ചത്. ഉംറ നിർവഹിച്ചശേഷം മദീനയിൽനിന്ന് നാട്ടിലേക്ക് തിരിക്കാൻ ഇരിക്കെയാണ് മരണം.
മക്കൾ: സലാഹുദ്ദീൻ (സൗദി), സൈഫുദ്ദീൻ (ഹോട്ടൽ യാസർ കരീലക്കുളങ്ങര), ഷിഹാബുദ്ദീൻ (സൗദി), നാസറുദ്ദീൻ (പച്ചക്കറി ബിസിനസ്), നസീറ. മരുമക്കൾ: മൻസൂർ (സൗദി), റസിയ, നിസിയ, ഷിംല, ഹസീന. ഖബറടക്കം മദീനയിലെ ജന്നത്തുൽ ബാഖിയാത്തിൽ നടത്തി.