ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവും കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ടുമായ വി. വിജയന്റെ ഭാര്യയും ആലപ്പുഴ സ്റ്റേഡിയം വാർഡ് ശ്രീഭവനിൽ റിട്ട. പ്രഫസറുമായ (എറണാകുളം മഹാരാജാസ് കോളജ്) കെ.എസ്. രമാ വിജയൻ (71) നിര്യാതയായി. തൃശൂർ ചാവക്കാട് നഗരസഭ 23ാം വാർഡിൽ കൊട്ടിൽ കുടുംബാംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, തൃശൂർ ഗവ. കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, തൃപ്പൂണിത്തുറ സംസ്കൃത കോളജ് എന്നിവിടങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. മക്കൾ: ശ്രീജിത്ത് (എസ്.ബി.ഐ, തിരുവനന്തപുരം), പാർവതി (പോസ്റ്റൽ സിവിൽ വിങ്, എറണാകുളം).