ആലപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ വയോധികന് മരിച്ചു. തുമ്പോളി കോയിക്കപറമ്പില്‍ നീലാംബരനാണ് (75) മരിച്ചത്. കഴിഞ്ഞ ഒമ്പതിന് തീരദേശ റോഡില്‍ കോസ്റ്റല്‍ വായനശാലക്ക് സമീപമാണ് അപകടമുണ്ടായത്. സമീപത്തെ ക്ലിനിക്കിലേക്ക് പോകുന്നതിനിടെ നീലാംബരന്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ: അല്ലി. മക്കള്‍: അജയകുമാര്‍, അജില്‍. മരുമക്കള്‍: ഷലൂജ, പൊന്നച്ചന്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.