അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പുന്നപ്ര ലക്ഷം വീട് കോളനിയിൽ പരേതരായ തങ്കപ്പൻ-രാധാമണി ദമ്പതികളുടെ മകൻ രതീഷാണ് (37) മരിച്ചത്. കഴിഞ്ഞ 12ന് രാവിലെ 8.15ന് സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ വാട്ടർ വർക്സിന് സമീപം വെച്ച് കാർ ഇടിച്ചാണ് പരിക്കേറ്റത്. ഉടൻ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. സഹോദരി: രജിത.