മാന്നാർ: വിഷവർശ്ശേരിക്കര നാലാം വാർഡിൽ മാന്നാർ സർവിസ് സഹകരണ ബാങ്കിനുസമീപം കൊച്ചുവീട്ടിൽ പരേതനായ സോമശേഖരൻ പിള്ളയുടെ (നായർ സമാജം ടി.ടി.ഐ മുൻ ജീവനക്കാരൻ) മകൻ എസ്. ഗോവിന്ദൻകുട്ടി (44) നിര്യാതനായി. അലിൻഡ് സ്വിച്ഗിയർ ഡിവിഷൻ ഫാക്ടറി എൻജിനീയറായിരുന്നു. മാന്നാർ ടൗൺ ക്ലബ് സെക്രട്ടറി, മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രോപദേശക സമിതി സെക്രട്ടറി, സേവാ സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: ലളിതകുമാരി (നായർ സമാജം സ്കൂൾ മുൻ അധ്യാപിക). ഭാര്യ: ചെറിയനാട് പുല്ലംപള്ളിൽ കുടുംബാംഗം ശ്രീജ. മകൻ: മുരളി കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.