കറ്റാനം: തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മരം കയറ്റത്തൊഴിലാളി മരിച്ചു. കറ്റാനം ശ്രീവിലാസത്തിൽ ശിവൻകുട്ടിയാണ് (52) മരിച്ചത്. തെങ്ങിൽ കയറുന്നതിനിടെ കാൽവഴുതി വീണതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലത. മക്കൾ: ശ്രീലാൽ, ശ്രീജിത്. മരുമകൾ: ശ്രീകല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.