താനാളൂർ: താനാളൂർ മുജാഹിദ് പള്ളിക്ക് സമീപം പാണങ്ങാട്ടിൽ സൈതാലിക്കുട്ടി ഹാജിയുടെ മകനും വ്യാപാരിയുമായ ജാസിം (47) നിര്യാതനായി. തിരൂരിലെ റിയ കലക്ഷൻസ്, ചെന്നൈയിലെ മൈ ടീ കഫെ എന്നിവയുടെ ഉടമയാണ്. ഭാര്യ: ഖദീജ ഷഹന. മാതാവ്: ആയിശുമ്മു. മക്കൾ: ആയിശ റിയ (ദേവധാർ ഹൈസ്കൂൾ വിദ്യാർഥി), രഹാൻ ജാസിം (എടരിക്കോട് പി.കെ.എം.എച്ച്. എസ്.എസ് വിദ്യാർഥി), റിസ്ലിൻ (തിരൂർ ടി.ഐ.സി വിദ്യാർഥി), നൈല അമൽ. സഹോദരൻ: ഷാനവാസ് (ദുബൈ).