വലിയകുന്ന്: കക്കാട്ടുതൊടി ഗോപാലൻ (56) നിര്യാതനായി. സി.പി.എം ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം ഇരിമ്പിളിയം പഞ്ചായത്ത് സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ അയ്യപ്പൻ എഴുത്തച്ഛൻ. മാതാവ്: പാറുക്കുട്ടി.ഭാര്യ: പുഷ്പലത(എം.ഇ.എസ് മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ). മക്കൾ: ഗോപിക (ബംഗളൂരു), ദേവിക (വിദ്യാർഥി). മരുമകൻ: രോഹിത് (എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സുരേഷ് ബാബു, ജിനേഷ് കുമാർ, വിലാസിനി, ശ്രീജ, വത്സല, വിജയലക്ഷ്മി, ഇന്ദിര. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന്.