താനാളൂർ: ഒഴൂർ തലക്കട്ടൂർ സ്വദേശിയും ഒഴൂർ പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെയും സമസ്തയുടെയും മുതിർന്ന നേതാവുമായ ഇ.എസ്. ജമാൽ ഹാജി (83) നിര്യാതനായി. തലക്കട്ടൂർ മുസ്ലിം ലീഗ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറഷൻ സെക്രട്ടറി, തലക്കട്ടൂർ മഹല്ല് ഭാരവാഹി, മുനവ്വിറുൽ ഇസ്ലാം മദ്റസ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുറഹിമാൻ ഹാജി, ഹമീദ്, അഹ്മദ്, നുസ്രത്. മരുമക്കൾ: മുഹമ്മദ്കുട്ടി ആലിൻചുവട്, സുബൈദ, സമീറ, ഹസീന.