തിരൂർക്കാട്: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം ആർ. രാജപ്പൻ (86) നിര്യാതനായി. കോഴിക്കോട്ടുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. സി.ഐ.ടി.യു ജില്ല സെക്രട്ടറി, ചെത്ത് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ താലൂക്ക് ചെത്തുതൊഴിലാളി യൂനിയന്റെ സ്ഥാപക സെക്രട്ടറിയാണ്. അടിയന്തരാവസ്ഥയിൽ സി.പി.എം നേതാക്കൾക്കൊപ്പം വിചാരണ തടവുകാരനായി കണ്ണൂർ ജയിലിലടച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മിനി, സുനീഷ് (കുട്ടൻ ബിസിനസ് മാനന്തവാടി), സുജീഷ് (വൈസ് പ്രിൻസിപ്പൽ എസ്.എൻ.ഡി.പി.വൈ.എസ് കോളജ് ചെറുകര), മരുമക്കൾ: ജിനരാജ് (ബിസിനസ് കോഴിക്കോട്), രശ്മി, പ്രിയങ്ക.