ചങ്ങരംകുളം: സംസ്ഥാന പാതയിലെ പാവിട്ടപ്പുറം കോലിക്കരയിൽ സ്വകാര്യ ബസിടിച്ച് ചികിത്സയിലിരുന്ന കോലിക്കര തെക്കേക്കര മെയ്തു (65) നിര്യാതനായി. കഴിഞ്ഞമാസം 29ന് കോലിക്കര ഭാമാസ് ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് വരുംവഴിയായിരുന്നു അപകടം. ഭാര്യ: സാറ. മക്കൾ: മുനീർ, നിസാർ, നസീർ, സമീറ, ഹാജറ. മരുമക്കൾ: മജീദ്, ഫിറോസ്, നസീമ, റസീന, അസ്മിയ. ഖബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വെള്ളിയാഴ്ച ഉച്ചക്കുശേഷം കോക്കൂർ പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.