നിലമ്പൂർ: ജിദ്ദയിലെ പ്രമുഖ വ്യവസായിയും യാസ് മെഡ് ഗ്രൂപ് ചെയർമാനുമായ കാളികാവ് അഞ്ചച്ചവിടി സ്വദേശി ഇപ്പോൾ നിലമ്പൂർ റെയിൽവേ സ്റ്റേഷനുസമീപം താമസിക്കുന്ന കണ്ടപ്പൻ ഹംസ (സീക്കോ ഹംസ -66) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ദീർഘ നാളായി ജിദ്ദയിലെ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സക്കായി എയർ ആംബുലൻസിൽ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ചെയർമാനായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാത്രി നിലമ്പൂർ ഡിപ്പോയിലെ വീട്ടിലെത്തിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാളികാവ് പള്ളിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.