ചങ്ങരംകുളം: സംസ്ഥാനപാതയോരത്ത് കുടിൽകെട്ടി താമസിച്ചിരുന്ന കുടുംബത്തിലെ 16കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചിയ്യാനൂർ പാടത്ത് താടിപ്പടിയിൽ താമസിച്ചിരുന്ന മണികണ്ഠന്റെ മകൻ കാർത്തികിനെയാണ് (16) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ താമസ സ്ഥലത്തിന് പിറകിലെ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കാർത്തികിനെ സഹോദരങ്ങൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തവനൂർ ചിൽഡ്രൻസ് ഹോമിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് വർഷങ്ങളായി തമിഴ്നാട്ടിലാണ്. മാതാവ് ബിന്ദുവിനെ ആറ് മാസമായി കാണാതായിരുന്നു. വർഷങ്ങളായി പാതയോരത്ത് കുടിൽകെട്ടി താമസിച്ചുവരുകയാണ് ഇവരുടെ കുടുംബം.