താനൂർ: സോഷ്യലിസ്റ്റ് നേതാവും ജെ.ഡി.എസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ താനാളൂർ മൂച്ചിക്കൽ മണ്ണേത്ത് വീട്ടിൽ കുഞ്ഞു മീനടത്തൂർ (83) നിര്യാതനായി. തിരൂർ അർബൻ കോഓപറേറ്റിവ് ബാങ്ക് മുൻ ഡയറക്ടറാണ്. നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം മീനടത്തൂരിലെ ജനത ആർട്സ് ക്ലബിന്റെ സ്ഥാപകനാണ്. തിരൂരിലെയും താനൂരിലെയും കലാസാംസ്കാരിക രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: നൗഷാദ്, നവാസ്, നൗഫൽ, ജാസ്മിൻ, ജസ്ന. മരുമക്കൾ: സൈറാബാനു, തെഹസിറ, ജിബ്ന, മുഹമ്മദ് അലി കുറ്റിപ്പുറം, ഫൈസൽ ഒലവക്കോട്.