തിരൂരങ്ങാടി: മൂന്നിയൂർ പാറക്കടവ് പാങ്ങാട്ട് കുണ്ടിൽ ഫഹദ് സൈറൂഫിന്റെ മകൻ ഫൈസീൻ മുഹമ്മദിനെ (രണ്ടര) വീട്ടിനടുത്ത കടലുണ്ടി പുഴയിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. മാതാവ്: മാഷിദ. സഹോദരിമാർ: ഫൈഹ മോൾ, ഫൈസ മോൾ. മൃതദേഹം തിരൂരങ്ങാടി എസ്.ഐ എൻ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.