എടപ്പാൾ: ബസ് മിനി ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. ഗുഡ്സ് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ബിഹാർ സ്വദേശി മുകേശ് റാം (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബിഹാർ സ്വദേശി മഹാതോയെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൊയ്തീൻ, മുഹമ്മദ് അബ്ദുന്നാസർ, രാഹുൽ എന്നിവർ എടപ്പാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബിയ്യത്ത് ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം. പൊന്നാനിയിൽനിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ബസ് മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ സ്വകാര്യ ബസ് മറികടക്കുന്നതിനിടയിലാണ് അപകടം.