നിലമ്പൂർ: പരേതരായ എ.സി.കെ. രാജയുടെയും നിലമ്പൂർ കോവിലകം ശാരദ തമ്പാട്ടിയുടെയും മകൻ ഡോ. ടി.എൻ. വാസുദേവൻ തിരുമുൽപാട് (78) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ജനപ്രിയ ഡോക്ടർ എന്നതിന് പുറമെ കഴിവുറ്റ ക്രിക്കറ്റർ കൂടി ആയിരുന്നു. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്.ഭാര്യ: എഴുത്തശ്ശൻ കളത്തിൽ നന്ദിനി കോവിലമ്മ. മക്കൾ: എ. ആനന്ദ്, സൗമ്യ രജീഷ്, എ. രഞ്ജിത്. മരുമക്കൾ: ധന്യ ആനന്ദ്, രജീഷ്. സംസ്കാരം ശനിയാഴ്ച കോഴിക്കോട്ട്.