പൊന്നാനി: മകനും മാതാവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. പൊന്നാനി ആനപ്പടി പെട്രോൾ പമ്പിന് പടിഞ്ഞാറ് പരേതനായ കളിയാരകത്ത് ഹംസയുടെ ഭാര്യ ഖദീജയും (70) മകൻ സുലൈമാനുമാണ് (54) ഒരേ ദിവസം മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചയാണ് സുലൈമാൻ മരിച്ചത്. വിവരമറിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഖദീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റസിയയാണ് സുലൈമാന്റെ ഭാര്യ. മക്കൾ: റാഷിദ്, മുസ്തഫ.