എടക്കര: ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകന് കാലിക്കടവ് പാലനില്‍ക്കുന്നതില്‍ പി.വി. ജോര്‍ജ് (ജോണി - 91) നിര്യാതനായി. ഭാര്യ: പരേതയായ ടി.ബി. റാഹേലമ്മ. മക്കള്‍: ഷാജി (ജന്മഭൂമി എടക്കര ലേഖകന്‍), ഷിബു (മാനേജര്‍, കേരള ബാങ്ക് നിലമ്പൂര്‍ ടൗണ്‍ ബ്രാഞ്ച്), പരേതയായ ഷേര്‍ളി. മരുമക്കള്‍: ഷെറിന്, ആന്റോ സുജ (റിട്ട. പ്രധാനാധ്യാപിക, മുണ്ടേരി ഗവ. ഹൈസ്കൂള്‍), പരേതനായ ജോര്‍ജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍.