നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ മൂലച്ചേരി തറവാട് കാരണവർ എം. ദാമോദരൻ നായർ (84) നിര്യാതനായി. നീലേശ്വരം ബലിയപട്ടം ടൈൽ കമ്പനിയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: എം. തമ്പായി അമ്മ. മക്കൾ: രവീന്ദ്രൻ (ബലിയപട്ടം ടൈൽസ് കമ്പനി), ചന്ദ്രിക (അധ്യാപിക, ആർഷ വിദ്യാലയം, പയ്യന്നൂർ), ഹരീന്ദ്രൻ (സൂപ്പർവൈസർ, വിട്ടൽ കാഷ്യൂ ഫാക്ടറി), രേണുക (അക്കൗണ്ടന്റ്, കണ്ണൂർ), രഘു (സെയിൽസ് എക്സിക്യൂട്ടിവ്, മേരികോം കമ്പനി). മരുമക്കൾ: പത്മനാഭൻ (ഫാർമസിസ്റ്റ്, പയ്യന്നൂർ), കെ. ജയകൃഷ്ണൻ (ബിസിനസ്, കണ്ണൂർ). സഹോദരങ്ങൾ: രാഘവൻ നായർ, ബാലകൃഷ്ണൻ മാസ്റ്റർ, കുഞ്ഞമ്പു നായർ.