തൃക്കരിപ്പൂർ: കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ കുന്നച്ചേരി കൃഷ്ണൻ (81) നിര്യാതനായി. ഭാര്യമാർ: തങ്കമണി ഓർക്കുളം, പരേതരായ ഉള്ളാറ നാരായണി, ശാരദ. മക്കൾ: മധു (ഓട്ടോ ഡ്രൈവർ, നന്ദാവനം), അജിത (തങ്കയം), ശോഭന രാജീവൻ (റിട്ട. ഇന്ത്യൻ റെയിൽവേ, ജാവലിൻ ത്രോ ദേശീയതാരം). മരുമക്കൾ: ടി. കുഞ്ഞികൃഷ്ണൻ (തങ്കയം), ഐ. രാജീവൻ (കെ.എസ്.ഇ.ബി, വെള്ളൂർ), ടി.വി. ശ്രീമതി (കിഴക്കേമുറി).