നീലേശ്വരം: കരിന്തളം ഓമച്ചേരിയിലെ മനിയേരി കൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി. പയ്യന്നൂർ കാരയിൽ സ്വദേശിയാണ്. ഭാര്യ: പരേതയായ കിഴക്കേ കോടിയത്ത് ദേവി കുട്ടി. മക്കൾ: ശൈലേഷ് (അമേരിക്ക), രശ്മി (അധ്യാപിക, എസ്.കെ.വി.യു.പി സ്കൂൾ ചട്ട്യോൾ കാരയിൽ). മരുമക്കൾ: ബിന്ദു (അമേരിക്ക), വിനീതൻ (സദനം കൺസ്ട്രക്ഷൻ പയ്യന്നൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി), ലക്ഷ്മി (മംഗളൂരു), നാരായണി (പടന്നക്കാട്), കാർത്യായനി (റിട്ട. പ്രധാനാധ്യാപിക), നാരായണൻ (റിട്ട. ബി.പി.ഒ), സതി (അധ്യാപിക, കൈതക്കാട് എ.യു.പി സ്കൂൾ), സീമ (അധ്യാപിക, ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ രവീന്ദ്രൻ.