തൃപ്രയാർ: വലപ്പാട് കോതകുളം എസ്.എൻ റോഡിൽ താമസിക്കുന്ന മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വില്ലന്നൂർ വി. പ്രഭാകരൻ (90) നിര്യാതനായി. എടമുട്ടം സരസ്വതി വിലാസം സ്കൂളിൽ പ്രധാനാധ്യാപകനായിരുന്നു. ദീർഘകാലമായി കോതകുളം വെന്നിക്കൽ ശിവക്ഷേത്രം പ്രസിഡന്റാണ്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സതീദേവി, വാസന്തി, ബാലഗോപാൽ (ദുബൈ), രഞ്ജിനി. മരുമക്കൾ: ശ്രീകല, ശ്രീകുമാർ, പരേതരായ ഭാസ്കരൻ, രവീന്ദ്രനാഥൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.