പട്ടാമ്പി: ആമയൂർ നെടുമ്പ്രക്കാട് കുന്നത്തുപടി രാധാകൃഷ്ണൻ (64) നിര്യാതനായി. സി.പി.എം നെടുമ്പ്രക്കാട് ബ്രാഞ്ച് സെക്രട്ടറി, സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു പട്ടാമ്പി ഡിവിഷൻ കമ്മിറ്റി അംഗം, പി.കെ.എസ് ഏരിയ കമ്മിറ്റി അംഗം, പട്ടാമ്പി സർവിസ് സഹകരണ ബാങ്ക് ആമയൂർ ശാഖ വാച്ച്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: രജിത, രാജേഷ്, രഞ്ജിത്ത്. മരുമകൻ: രാജൻ.