കണ്ണൂർ: കോർപറേഷൻ ഓഫിസ് അറ്റൻഡന്റ് മുണ്ടയാട് പാറപ്പുറത്ത് ഹൗസിൽ പി. പ്രീത (44) നിര്യാതയായി. ഭർത്താവ്: പരേതനായ സജിത്ത്. മക്കൾ: പി. സംഗീത്, പി. സാന്ദ്ര (ഇരുവരും വിദ്യാർഥികൾ). പരേതരായ കരുണാകരൻ- കമല ദമ്പതികളുടെ മകളാണ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പയ്യാമ്പലത്ത്.