പാപ്പിനിശ്ശേരി: കാട്ടിലെ പള്ളിക്കു സമീപം വളപ്പിൽ നങ്കലത്തിൽ അബ്ദുൽ ഖാദർ (88) നിര്യാതനായി. മര വ്യാപാരിയായിരുന്നു. പരേതരായ ചിറക്കൽ കീരിയാട്ട് വളപ്പിൽ മൊയ്തുവിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: പരേതയായ ചായന്റകത്ത് റംല. മക്കൾ: നൗഷാദ് (ഏഴോം), റുഖ്സാന, ഫിറോസ് (ഷാർജ), നവാസ് (കുറ്റിക്കോൽ, തളിപ്പറമ്പ്), ശബാന. മരുമക്കൾ: ഇബ്രാഹിം (നാറാത്ത്), ഹാഷിർ, ഷഹീല, നസീറ, ഫിറോസ (കുറുവ). സഹോദരങ്ങൾ: ഷരീഫ, അസ്മ, പരേതരായ ബീവി, യൂസഫ്, സൈനബ, കബീർ.