നടുവിൽ: കല്ലറങ്ങാട്ട് കെ.ടി. ജോർജ് - പരേതയായ സുമ ദമ്പതികളുടെ മകൻ സുനീഷ് ജോർജ് (39) ഹൃദയാഘാതത്തെ തുടർന്ന് അബൂദബിയിൽ നിര്യാതനായി. ഭാര്യ: വിന്യ (കരിക്കോട്ടക്കരി തെക്കുംപുറത്ത് കുടുംബാംഗം). മകൻ: സച്ചു. സഹോദരങ്ങൾ: സുജോ (എറണാകുളം), സുനിൽ (ഐ.സി.എഫ്.സി സ്റ്റേറ്റ് ഡയറക്ടർ ബംഗളൂരു). സംസ്കാരം പിന്നീട്.