ഇരിക്കൂര്‍: യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും കോൺഗ്രസ് ഇരിക്കൂർ മണ്ഡലം നവമാധ്യമ വിഭാഗം ചുമതലക്കാരനുമായ പെരുവളത്തുപറമ്പ് ഫാറൂഖ് നഗറിലെ ടി.പി. ജസീര്‍ (23) നിര്യാതനായി. തിങ്കളാഴ്ച രാത്രി വീട്ടില്‍വെച്ച് ക്ഷീണം അനുഭവപ്പെട്ട അദ്ദേഹത്തെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെതുടർന്ന് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ചികിത്സ പിഴവാണോ മരണകാരണമെന്ന സംശയവും ഉയർന്നിട്ടുണ്ട്. മുനീര്‍- സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജംഷീറ, ജംഷീര്‍, ജംഷാദ്, ജംഷീന, ജസീം.