കണ്ണൂർ: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കല്ലടത്തോട് താമസിക്കുന്ന ചാലാട് കോറോത്ത് ഹൗസിൽ അഫ്സത്ത് (75) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിലാണ് സംഭവം. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഷഹല, മുസ്ലിം, സൈനബ്, ബിലാൽ. മരുമക്കൾ: ഗഫൂർ, ഇസ്മായിൽ, ഷഹന, സഫീറ.