പാനൂർ: ചമ്പാട് കോട്ടക്കുന്നിലെ വിളായിൽ എം.വി. ബാലൻ മാസ്റ്റർ (83) നിര്യാതനായി. കരിയാട് പുതുശ്ശേരി ഗവ. യു.പി സ്കൂൾ റിട്ട ഹെഡ് മാസ്റ്ററായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം, കെ.എസ്.എസ്.പി.യു പാനൂർ ബ്ലോക്ക് കമ്മിറ്റിയംഗം, പന്ന്യന്നൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കണ്ണൂർ ജില്ല മൊത്തവ്യാപാര സഹകരണ സംഘം ഡയറക്ടർ, പന്ന്യന്നൂർ സാംസ്കാരിക നിലയം പ്രസിഡന്റ്, സി.പി.എം കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: റീത്ത (പാലക്കാട്), സിന്ധു (അധ്യാപിക, വയലളം വെസ്റ്റ് എൽ.പി സ്കൂൾ), സീന (അധ്യാപിക, ടി.ഐ.എച്ച്.എസ് നായന്മാർമൂല, കാസർകോട്). മരുമക്കൾ: ചന്ദ്രബാബു (റിട്ട. ബി.പി.എൽ), ടി.കെ. സുധാകരൻ (റിട്ട. സബ് രജിസ്ട്രാർ), വേണു ഗോപാലൻ (റിട്ട. ജില്ല കോടതി, കാസർകോട്). സഹോദരി: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ.