ചക്കരക്കല്ല്: ഡി.സി.സി മെംബറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം. രാമചന്ദ്രൻ (76) നിര്യാതനായി. അഞ്ചരക്കണ്ടി ക്ഷീരോൽപാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, പ്രിയദർശിനി വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ആർ.സി. സിജാന്ത് (വിപ്രൊ എറണാകുളം), ആർ.സി. സിതാര (അഞ്ചരക്കണ്ടി ക്ഷീരോൽപാദക സഹകരണ സംഘം). മരുമക്കൾ: പാർവതി (ആയുർവേദ ഡോക്ടർ കോഴിക്കോട്), വേദ പ്രകാശ് (എച്ച്.ഐ പെരളശ്ശേരി). സഹോദരങ്ങൾ: എം. സരസൻ (എൽ.ഐ.സി ഏജന്റ് കണ്ണൂർ), എം. പ്രകാശൻ, പ്രമീള (ചൊവ്വ), അജിത ശ്രീനിവാസ് (മഹിള കോൺഗ്രസ് എളയാവൂർ ബ്ലോക്ക് പ്രസിഡന്റ്), രാഹുൽ സന്തോഷ് (കുവൈത്ത്), പരേതനായ രവീന്ദ്രൻ (റിട്ട. എസ്.ഐ). സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.