ഇരിട്ടി: കാറാട്ടെ കെ.എം ഹൗസിൽ കേളോത്ത് മുഹമ്മദ് (മമ്മദ് -84) നിര്യാതനായി. ഉളിയിലെ പഴയകാല കച്ചവടക്കാരനും അഖിലേന്ത്യ ലീഗിന്റെയും ഇന്ത്യൻ നാഷനൽ ലീഗിന്റെ ആദ്യകാല പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: ഫാത്തിമ, ആയിശ, റംല, മുനീർ, സിദ്ദീഖ് (സലാല), സലാം, അസീസ് (ഇരുവരും കച്ചവടം, നരയമ്പാറ). മരുമക്കൾ: വാഹിദ, സഫൂറ, ബുഷറ, സാലിമ, പരേതരായ ബഷീർ, ആബു, സലീം. സഹോദരങ്ങൾ: സാറോമ്മ, അബ്ദുറഹ്മാൻ, കുഞ്ഞിപ്പാത്തുമ്മ, അബ്ദുല്ല, പരേതരായ മായൻ, അബ്ദുൽ ഖാദർ, അഹമദ് കുട്ടി, ഉമ്മല്ലൈമ.