ശ്രീകണ്ഠപുരം: മേഖലയിലെ മുസ് ലിം ലീഗ് സ്ഥാപക നേതാക്കളിൽ പ്രധാനിയും ഇരിക്കൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന പി.പി. ഉസ്മാൻ ഹാജി (94) നിര്യാതനായി. ശ്രീകണ്ഠപുരം പഞ്ചായത്തംഗം, മുൻ തളിപ്പറമ്പ് താലൂക്ക് മുസ് ലിം ലീഗ് പ്രസിഡന്റ്, ജില്ല കമ്മിറ്റിയംഗം, ദീർഘകാലം ശ്രീകണ്ഠപുരം ഖിദ്മത്തുൽ ഇസ് ലാം മദ്റസ എജുക്കേഷൻ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ശ്രീകണ്ഠപുരം മാപ്പിള എൽ.പി സ്കൂൾ മാനേജർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: സീരകത്ത് മറിയം. മക്കൾ: അബ്ദുൽ അസീസ്, ഖദീജ (അടുക്കം), സുഹറ (കോട്ടൂർ), നാസർ, നസീമ, റംല (പൊക്കുണ്ട്), ഹസീന (ചെങ്ങളായി), മിസ്രിയ, പരേതരായ പി.എസ്. അമീറലി (മുൻ ജില്ല യൂത്ത് ലീഗ് സെക്രട്ടറി), നൗഷാദ്. മരുമക്കൾ: മൊയ്തീൻ കുട്ടി (ഉടമ, സാമബസാർ ശ്രീകണ്ഠപുരം), ഹസൈനാർ, അബ്ദുൽ ഖാദർ (ചുഴലി), ഇസ്മായിൽ (ബക്കളം), അഷ്റഫ് (ചെങ്ങളായി), സിദ്ദീഖ് (ചൊറുക്കള), സറീന, റുഖിയ (മാങ്കടവ്).