കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം മര്‍ഹബയിലെ സി.കെ. മുസ്തഫ (63) നിര്യാതനായി. മുസ് ലിം ലീഗ് പ്രവർത്തകനും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമാണ്. വീരാജ്പേട്ടയിലെ പ്രീതി സ്റ്റോർ ഉടമയും പെരുമ്പാടി ശംസുൽ ഉലമ ട്രസ്റ്റ് മെംബറും കാഞ്ഞിരോട് മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായിരുന്നു. കാഞ്ഞിരോട് മഹല്ല് മുൻ പ്രസിഡന്റ് പരേതനായ മുക്കണ്ണി കരക്കാട്ട് അബ്ദുല്ല ഹാജിയുടെയും സോഡ വളപ്പിൽ ആയിഷയുടെയും മകനാണ്. ഭാര്യ: മുക്കണ്ണി കരക്കാട്ട് ഫൗസിയ. മക്കൾ: മനാഫ് (ദുബൈ), മുഫീദ് (ദുബൈ), ഫര്‍സീന, ഫാഹിമ (ഇരുവരും കാഞ്ഞിരോട്). മരുമക്കൾ: ഇഖ്ബാൽ (വേങ്ങാട്), ഇർഷാദ് (കണ്ണൂർ), ഫായിസ (കാവിൻമൂല). സഹോദരങ്ങൾ: സിദ്ദീഖ് (പ്രീതി സ്റ്റോർ വീരാജ്പേട്ട), റഫീഖ് (ഖത്തർ കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡന്റ്), ഫാറൂഖ് (കെ.പി.ടി സ്റ്റോർ സിദ്ധാപുരം), ഇസ്ഹാഖ് (ഖത്തർ), ഷഫീഖ് (സൗദി), കുഞ്ഞാമിന, ഖൈറുന്നിസ (ഇരുവരും കാഞ്ഞിരോട്).