പാനൂർ: പാനൂരിൽ മരമില്ലുടമയെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പാനൂർ പൊലീസ് സ്റ്റേഷന് സമീപം ശ്രീനാരായണ മരമില്ലുടമ കിളച്ച പറമ്പത്ത് ജയതിലകനെയാണ് (58) വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ: സുനിത. മക്കൾ: അനിരുദ്ധ്, അതുല്യ. പരേതരായ അച്യുതൻ - മൈഥിലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കെ.പി. വിജയി (കൂത്തുപറമ്പ് യു.പി സ്കൂൾ റിട്ട. അധ്യാപിക), പരേതരായ പ്രസന്ന, രാഹുലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 12ന് നടക്കും.