കണ്ണൂർ: താവക്കര വലിയവളപ്പ് കാവിന് സമീപം ഐശ്വര്യയിൽ ഗോപിക പ്രവീൺ (24 -ഡിസൈനർ) ബംഗളൂരുവിൽ നിര്യാതയായി. പിതാവ്: പ്രവീൺകുമാർ (ആർക്കിടെക്ട്, ബംഗളൂരു). മാതാവ്: സീമ മുണ്ടോൻ. മൃതദേഹം ശനിയാഴ്ച രാവിലെ ഏഴു മുതൽ താവക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 11ന് പയ്യാമ്പലത്ത്.