കൂത്തുപറമ്പ്: ദേശീയ അധ്യാപക അവാർഡ് ജേതാവ് പഴയനിരത്ത് ഇടയിൽപ്പീടിക അഞ്ജലിയിൽ ടി.പി. നാരായണൻ മാസ്റ്റർ (87) നിര്യാതനായി. കതിരൂർ, തൃശ്ശിലേരി, മണത്തണ, തലക്കാണി, കൂത്തുപറമ്പ് ഗവ. സ്കൂളുകളിൽ പ്രധാനാധ്യാപകനായിരുന്നു. ചിറക്കര ഗവ. അയ്യലത്ത് യു.പി സ്കൂളിൽനിന്നാണ് വിരമിച്ചത്. സ്കൗട്ടിന്റെ ഉന്നത സ്ഥാനങ്ങളും വഹിച്ചിരുന്നു. സീനിയർ സിറ്റിസൺ ഫോറം, സർവിസസ് പെൻഷനേഴ്സ് യൂനിയൻ എന്നിവയുടെ നേതൃനിരയിലും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ എം. കമലം. സഹോദരങ്ങൾ: പരേതരായ ടി.പി. അനന്തൻ (മുൻ മാങ്ങാട്ടിടം പഞ്ചായത്ത് അംഗം), ടി.പി. താല. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് വരെ വീട്ടിലും തുടർന്ന് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സീനിയർ സിറ്റിസൺ ഓഫിസിലും പൊതുദർശനത്തിന് വെക്കും. 10ന് മാങ്ങാട്ടിടം പാലാ ബസാറിന് സമീപത്തുള്ള തറവാട് സ്ഥലത്ത് സംസ്കരിക്കും.