പാനൂർ: കടവത്തൂരിലെ ശ്രീരാമ ഗുരുകുലം എൽ.പി സ്കൂൾ മാനേജർ കുനിയിൽ പയേരി കെ.എ. ഭാനുമതിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. അച്ചു ( റിട്ട. പ്രധാനാധ്യാപകൻ, ശ്രീരാമഗുരുകുലം എൽ.പി സ്കൂൾ). മക്കൾ: ഇന്ദിര (തലശ്ശേരി ), രാമദാസ് (ബ്രാഞ്ച് മാനേജർ (കേരള ബാങ്ക് മട്ടന്നൂർ ), ഷീല (കോഴിക്കോട്), പരേതനായ കെ.പി. മനോഹരൻ ( മുൻ അധ്യാപകൻ വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സുഷമ (അധ്യാപിക കൊളവല്ലൂർ യു.പി സ്കൂൾ ), സുനിൽ, (റിട്ട. എഫ്.സി.ഐ), ഷെർലി (അധ്യാപിക ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ), പ്രബോദ് (കോഴിക്കോട്). സഹോദരങ്ങൾ: കിളിയെത്തുള്ളതിൽ വിജയരാഘവൻ മാസ്റ്റർ ( വട്ടോളി ), രതിദേവി, പരേതരായ കരുണാകരൻ, രാഘവൻ വൈദ്യർ, ഭാസ്കരൻ, ബാലകൃഷ്ണൻ, വേണുഗോപാലൻ, ഗൗരി, ലക്ഷ്മിക്കുട്ടി, സുശീല, സത്യഭാമ, ലക്ഷ്മി കുട്ടി.