കിണാശ്ശേരി: കിണാശ്ശേരി നോർത്ത് വി.ടി.കെ.സി വയലിൽ ഐഷാസ് വസതിയിൽ ടി. മുഹമ്മദ് ഹനീഫ (62) ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ നിര്യാതനായി. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിലോടുന്ന സലാമത്ത് ബസ് ഉടമയാണ്. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: മുഹമ്മദ് സഹദ് (ദുബൈ), സാക്കിറ റയീസ. മരുമക്കൾ: ഷബീർ (ദുബൈ), ഷബാന. സഹോദരങ്ങൾ: ബഷീർ, ഷാജഹാൻ, ഫിറോസ് ഖാൻ, ലൈലാബി, ബീബു, നദീറ, ഷൈജ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച സുബ്ഹിക്ക് മക്കയിൽ വെച്ചും ളുഹർ നമസ്കാരാനന്തരം പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദിലും നടക്കും. ഖബറടക്കം മക്കയിൽ നടക്കും.