കൊടുവള്ളി: മടവൂർ മുക്ക് എടക്കണ്ടിയിൽ കെ.കെ.മുഹമ്മദ് മാസ്റ്റർ (58) നിര്യാതനായി. കുന്നത്ത് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. കൊടുവള്ളി ഗവ. ഹൈസ്കൂൾ, വയനാട് എരുമക്കൊല്ലി സ്കൂൾ, മടവൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. കൊടുവള്ളി ബി.ആർ.സിക്ക് കീഴിൽ യു.പി അധ്യാപക പരിശീലനങ്ങളിൽ ഇംഗ്ലീഷ് റിസോഴ്സ് പേഴ്സനായും പ്രവർത്തിച്ചിരുന്നു. മാതാവ്: ഫാത്തിമ കൊത്തിൾക്കണ്ടി. ഭാര്യ: ജമീല കാവാട്ട്. മക്കൾ: അർഷദ്, അർശിന. മരുമക്കൾ: ശമ്മാസ് മാട്ടുമണ്ണിൽ കുളത്തക്കര, സിജിയ വാവാട്. സഹോദരങ്ങൾ: ജമീല, സഫിയ, സക്കീന, ഖദീജ, സീനത്ത്.