പെരുമണ്ണ: റിട്ട. സൈനികൻ എടക്കോട്ട് അബ്ദുല്ല (81) നിര്യാതനായി. സി.പി.എം പെരുമണ്ണ മുൻ ബ്രാഞ്ച് സെക്രട്ടറി, പെരുമണ്ണ ക്ഷീര വ്യവസായ സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, കർഷക സംഘം മുൻ കുന്ദമംഗലം ഏരിയ കമ്മിറ്റിയംഗം, കേരള പ്രവാസി സംഘം മുൻ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കദീജ. മക്കൾ: ഹസീന, ജസീന (ദുബൈ). മരുമക്കൾ: മൊയ്തീൻ കോയ (പയ്യടി മീത്തൽ), ഷബീർ പയ്യോളി (ദുബൈ). സഹോദരങ്ങൾ: പരേതരായ മമ്മദ് ഹാജി മാങ്കാവ്, ഇ.എം. എടക്കോടൻ പെരുമണ്ണ, ആയിഷ പയ്യടിമീത്തൽ. മയ്യിത്ത് നമസ്കാരം രാവിലെ 11.30ന് പെരുമണ്ണ പനച്ചിങ്ങൽ ജുമാമസ്ജിദിൽ.