കോട്ടൂളി: പരേതരായ കാര്യാൽ വേലു കുട്ടിയുടെയും ദമയന്തിയുടെയും മകൻ കാര്യാൽ രാജകുമാരൻ (91) നിര്യാതനായി. കെ.എസ്.ഇ.ബിയിൽ ടെക്നിക്കൽ മെംബർ ആയിരുന്നു. ഭാര്യ: കാര്യാട്ട് രമാദേവി. മക്കൾ: കെ.ആർ. ജിജോ (കുവൈത്ത് എയർവേസ്, ചെന്നൈ), കെ.ആർ. അഞ്ജന (ചീഫ് ജനറൽ മാനേജർ, കൊച്ചിൻ ഷിപ്പ് യാർഡ്).
മരുമക്കൾ: മുള്ളമ്പലത്തിൽ രഹന, ചിരുകണ്ടത്ത് സതീഷ് (എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി). സഹോദരങ്ങൾ: കെ. രുഗ്മാംഗദൻ, പരേതരായ രാമചന്ദ്രൻ, കമല ബായി, വത്സല കരുപ്പാളി, രാജലക്ഷ്മി മൂരിയിൽ, കെ. നൈഷധൻ (റിട്ട. ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി), ദ്രൗപദി ശിവദാസ്, പ്രേമലത തട്ടാരക്കൽ. സഞ്ചയനം ഞായറാഴ്ച.