ഏഴിലോട്: കുഞ്ഞിമംഗലം കൈരളി വായനശാലക്കു സമീപത്തെ കണ്ടത്തിൽ കാട്ടൂർ വീട്ടിൽ വിമുക്ത ഭടൻ കുഞ്ഞപ്പൻ നമ്പ്യാർ (91) നിര്യാതനായി. ഭാര്യ: പരേതയായ മാവില പത്താഴപുരയിൽ സാവിത്രി അമ്മ. മക്കൾ: എം.പി. സുജാത, എം.പി. സുമിത്രൻ (മെഡിക്കൽ െറപ്രസന്റേറ്റിവ്), പരേതനായ എം.പി. സുരേന്ദ്രൻ (അഡീഷനൽ സബ് ഇൻെസ്പക്ടർ, കുമ്പള പൊലീസ് സ്റ്റേഷൻ). മരുമക്കൾ: കെ.കെ. രമേശൻ നമ്പ്യാർ (കുഞ്ഞിമംഗലം എൻ.എസ്.എസ് കരയോഗം സെക്രട്ടറി), ധനശ്രീ (റൈസ് മിൽ, പെരുമ്പ), വിജയഭാരതി (ഇരിണാവ്), എം. ശ്രീജ (തേർത്തല്ലി). സംസ്കാരം ശനിയാഴ്ച 11ന് കുഞ്ഞിമംഗലം സമുദായ ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.